KOYILANDY DIARY.COM

The Perfect News Portal

പി. ഗോവിന്ദപിളളക്ക് സ്മാരകം ഒരുങ്ങുന്നു

മാര്‍ക്സിസ്റ്റ് ചിന്തകനും പ്രമുഖ എ‍ഴുത്തുകാരനും സിപിഐഎം നേതാവുമായിരുന്ന പി. ഗോവിന്ദപിളളക്ക് സ്മാരകം ഒരുങ്ങുന്നു. പിജി സംസ്കൃതി കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനോല്‍ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. പി. ഗോവിന്ദ പിളളയുടെ ഏ‍ഴാ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്

20- നൂറ്റാണ്ട് കണ്ട മാര്‍ക്സിസ്റ്റ് സൈദ്ധ്യാന്തികമാരില്‍ അഗ്രഗണ്യനായിരുന്ന പി. ഗോവിന്ദപിളളയുടെ ഏ‍ഴാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പി. ജി സംസ്കൃക കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്. സാമൂഹ്യ മുന്നേറ്റത്തിനും ജനാധിപത്യത്തിനും വേണ്ടി ധീരനിലപാട് എടുത്ത രാജ്യന്തരപ്രശസ്തനായ വ്യക്തിക്ക് പിജിയുടെ പേരില്‍ ഇനിയങ്ങോട്ട് ഉളള വര്‍ഷങ്ങളില്‍ മാനവികതാ പുരസ്ക്കാരം നല്‍കും.

അന്താരാഷ്ട്ര പുസ്തകോല്‍സവം, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുളള പ്രസംഗ മല്‍സരം, പിജിയുടെ അപ്രകാശിത രചനകളുടെ പ്രസാധനം, കേരള സര്‍വ്വകലാശാലയില്‍ പിജിയുടെ നാമധേയത്തിലുളള ചെയര്‍ സ്ഥാപിക്കല്‍, പഠന ഗവേഷണ ലൈബ്രറി എന്നീവയാവും പി. ജി സംസ്കൃക കേന്ദ്രത്തിന്‍റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. തങ്ങളുടെ തലമുറക്ക് ദിശാബോധം പകര്‍ന്ന എ‍ഴുത്തുകാരനും, നേതാവുമായിരുന്നു പിജി എന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എംഎ ബേബി അനുസ്മരിച്ചു

Advertisements

വിഖ്യാത ചരിത്രക്കാരന്‍ ഡോ.കെ എന്‍ പണിക്കര്‍ അദ്ധ്യക്ഷനായ 18 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിനാണ് പിജി സംസ്കൃതി കേന്ദ്രത്തിന്‍റെ നടത്തിപ്പ് ചുമതല. നാളെ ഉച്ചക്ക് 3 ന് അയ്യങ്കാളി ഹാളില്‍ നടക്കുന്ന പിജി സംസ്കൃതി കേന്ദ്രത്തിന്‍റെ ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *