ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

വയനാട്> വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ചെങ്ങലോട് സ്വദേശി റൗഫിന്‍റെ മൃതദേഹമാണ് വ്യാഴാഴ്ച പുറത്തെടുത്തത്. അണക്കെട്ടില്‍ മുങ്ങിപ്പോയ ബാബുവിന്‍റെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. റിസര്‍വോയറില്‍ കുളിക്കാനിറങ്ങവേ ഒഴുക്കിപെട്ട കുട്ടികളെ രക്ഷിക്കുന്നതിനാണ് ബാബുവും റൗഫും അണക്കെട്ടില്‍ ഇറങ്ങിയത്.
