KOYILANDY DIARY.COM

The Perfect News Portal

ശിശുദിനത്തിൽ ഡോക്ടർ കെ. ഗോപിനാഥനെ ആദരിച്ച് വിദ്യാർത്ഥികൾ

കൊയിലാണ്ടി:  രാജ്യ സേവനത്തിലും ചികിത്സാരംഗത്തും സാംസ്കാരിക ജീവകാരുണ്യ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തനായ ഡോ. കെ ഗോപിനാഥനെ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ആദരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന “വിദ്യാലയം പ്രതിഭകളിലേക്ക്” പദ്ധതിയുടെ ഭാഗമായാണ് യു പി-ഹൈസ്കൂൾ-ഹയർ സെക്കണ്ടറി- വി എച്ച് എസ് ഇ വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപത്തുള്ള ഡോക്ടറുടെ വീട്ടിൽ ആദരിക്കാൻ എത്തിയത്.
നാലു വർഷത്തോളം കശ്മീരിലെ കുപ് വാരയിൽ സൈനിക ഡോക്ടറായി സേവനം അനുഷ്ഠിച്ച അനുഭവങ്ങളും ചികിത്സാ രംഗത്ത് പതിറ്റാണ്ടുകൾ പിന്നിട്ട തന്റെ അനുഭവ സമ്പത്തും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. ഡോക്ടർ വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഉത്തരം നൽകുകയും പുതിയ തലമുറയ്ക്കുള്ള ഉപദേശ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പ്രിൻസിപ്പൽ പി വൽസല, ഹെഡ് മിസ്ട്രസ് പി ഉഷാകുമാരി, മീഡിയ ക്ലബ്ബ് കോ ഓർഡിനേറ്റർ സാജിദ് അഹമ്മദ്, വി എം രാമചന്ദ്രൻ, എം ഊർമ്മിള, സുചീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Share news

Leave a Reply

Your email address will not be published. Required fields are marked *