ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: സി.പി.ഐ നേതാവും പ്രമുഖ പാർലിമെന്ററിയനുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കൊയിലാണ്ടിയിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. ഇ. കെ.അജിത് അധ്യക്ഷത വഹിച്ചു. എൻ. ശ്രീധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.എം.നാരായണൻ മാസ്റ്റർ, എൽ.ജി ലിജീഷ്, കെ.പി.വിനോദ് കുമാർ, സി.സത്യചന്ദ്രൻ, എസ്. സുനിൽ മോഹൻ, കെ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
