കൊയിലാണ്ടി ഉപജില്ലാ കലോത്സവം: ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സ്‌കൂള്‍ കലോത്സവങ്ങള്‍ പൂര്‍ണ്ണ മാനവികതയുടെ സംസ്‌കാരം കുട്ടികളില്‍ നാമ്പെടുക്കാന്‍ സഹായകരമായി തീരുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും നാടക കലാകാരനുമായ ബാബു പറശ്ശേരി അഭിപ്രായപ്പെട്ടു. കൊയിലാണ്ടി ഉപജില്ലാ കലോത്സവം ഗവ: മാപ്പിള ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവ: മാപ്പിള ഹയര്‍സെക്കണ്ടറി സ്‌കൂളിലും ഐ.സി.എസ് ഹൈസ്‌കൂളിലുമായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ മുക്കം മുഹമ്മദ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു, നഗരസഭാംഗം വി.പി.ഇബ്രാഹിംകുട്ടി, എ.ഇ.ഒ. പി.പി.സുധ, പി.ടി.എ. പ്രസിഡണ്ട് യു.കെ.രാജന്‍, പ്രധാനാധ്യാപിക കെ.കെ.ചന്ദ്രമതി, ഐ.സി.എസ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ജിംഷാദ്, സുരേഷ് കല്ലങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

