സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാര്‍ത്ത വേദനാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറച്ചു.
വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ അടക്കം 35 പേരാണ് മരിച്ചത്. ഏഷ്യന്‍, അറബ് വംശജരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ മരണപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. മദീനയ്ക്ക് സമീപത്തെ ഹിജ്‌റ റോഡിലാണ് അപകടം നടന്നത്. തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ അല്‍മനാമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

