KVVES സംസ്ഥാന നേതാക്കളെ അക്രമിച്ചതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: കേരള വ്യാപാര വ്യവസായ എകോപന സമിതിയുടെ സമാരാധ്യനായ സംസ്ഥാന പ്രസിഡൻ്റ് ടി. നസറുദീൻ സാഹിബിനെയും സ്റ്റേറ്റ് സിക്രട്ടറി സേതു മാധവനെയും അകാരണമായി ഒരു പറ്റം ക്രിമിനൽ സംഘം മൃഗീയമായി അക്രമിച്ചതിൽ കേരള വ്യാപാര വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി യൂനിറ്റ് ശക്തമായി പ്രതിഷേധിച്ചു.
കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെടുന്നു. യോഗത്തിൽ യൂനിറ്റ് പ്രസിഡൻ്റ് കെ. എം. രാജീവൻ, ജനറൽ സിക്രട്ടറി ടി. പി ഇസ്മയിൽ, വനിതാ സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹൻദാസ്, മണിയോത് മൂസ, ശശിധരൻ ഷബീർ വി.സി, റിയാസ് അബൂബക്കർ, ജലീൽ മൂസ, ഹാഷിം, ഷഹീർ ഗാലക്സി എന്നിവർ സംബന്ധിച്ചു.

