KOYILANDY DIARY.COM

The Perfect News Portal

ഫുട്ബോൾ താരമാകാൻ പെണ്‍കുട്ടികള്‍ക്ക് അവസരം: സെലക്ഷന്‍ ട്രെയല്‍സ് ഒക്ടോബര്‍ 16ന്

കൊയിലാണ്ടി: കേരള സര്‍ക്കാര്‍ കായിക യുവജന കാര്യാലയം പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന കിക്കോഫ് പദ്ധതിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി കൊയിലാണ്ടി ഗവ.വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് അഡ്വ. കെ. പ്രശാന്ത്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. വല്‍സല, എച്ച്. എം ഉഷാകുമാരി പി, വിജയന്‍, എന്‍.കെ, ഊര്‍മ്മിള എം, കെ.ടി.ജോര്‍ജ് മാസ്റ്റര്‍, സവിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. 
2009, 2010, 2011 വര്‍ഷങ്ങളില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്കാണ് അവസരം. 2019 ഒക്ടോബര്‍ 16 ബുധന്‍ കാലത്ത് 7 മണി കൊയിലാണ്ടി സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ ട്രെയല്‍സ്. തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പരിശീലനം, യൂണിഫോം, കിറ്റ്, പോഷകാഹാരം നല്‍കും 
ആഴ്ചയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഒന്നര മണിക്കൂര്‍ വീതംമാണ് പരിശീലനം.  പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.sportsKeralaKick off.org സൈറ്റില്‍ ഒക്ടോബര്‍ 14 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Ph: 9447886797,6238920475, 9544033373 
Share news

Leave a Reply

Your email address will not be published. Required fields are marked *