ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടി എടുക്കുക

കൊയിലാണ്ടി: നഗര സഭയിലെ സിൽക്ക് ബസാറിൽ നാഷണൽ ഹൈവേക്ക് സമീപം ജനവാസ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് സിൽക്ക് ബസാറിൽ ചേർന്ന കൊയിലാണ്ടി നഗരസഭ ഒന്നാം ഡിവിഷൻ വാർഡ് സഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വാർഡ് കൗൺസിലർ ഷാജി പാതിരിക്കാട് ഉദ്ഘാടനം ചെയ്തു. മേപ്പയിൽ ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എ.പി.സുധീഷ്, എൻ.പി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
