ചെണ്ടമേളത്തില്‍ അരങ്ങേറ്റം നടത്തി

കൊയിലാണ്ടി: പൂക്കാട് കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്ര നവരാത്രി സരസ്വതി മണ്ഡപത്തില്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റം നടന്നു. കുഞ്ഞിക്കുളങ്ങര വാദ്യസംഘത്തിലെ കാശിനാഥന്, ഹരിനന്ദ്, കാര്‍ത്തിക്, സൂര്യകിരണ്‍ എന്നീ വിദ്യാര്‍ഥികളാണ് ആശാന് കെ.വി.രാജേഷിന്റെ ശിക്ഷണത്തില്‍ പാഞ്ചാരിമേളത്തോടെ അരങ്ങേറ്റം കുറിച്ചവര്‍. ക്ഷേത്രം പ്രസിഡണ്ട് പുത്തന്‍പുരയില്‍ രാമചന്ദ്രന് ഇവര്‍ക്കുള്ള ആദര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
