KOYILANDY DIARY.COM

The Perfect News Portal

സമ്പൂർണ്ണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം വന്മുകം-എളമ്പിലാട് സ്കൂളിൽ നടന്നു

കൊയിലാണ്ടി;  ചിങ്ങപുരം മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഹൈടക്കായി മാറിയതിന്റെ സമ്പൂർണ്ണ പ്രഖ്യാപനം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി നിർവ്വഹിച്ചു.
നേരത്തെ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് വിദ്യാലയ പ്രഖ്യാപനം നടത്തിയിരുന്നു. വാർഡ് മെമ്പർ വി.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, ഐ.ടി. കോ-ഓർഡിനേറ്റർ പി.കെ അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ നിരഞ്ജന എസ് മനോജ്, വി.ടി. ഐശ്വര്യ, പി.നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *