KOYILANDY DIARY.COM

The Perfect News Portal

സാവോ പോളോ മ്യൂസിയത്തില്‍ അഗ്നിബാധ

സാവോപോളോ>  ബ്രസീല്‍ തലസ്ഥാനമായ സാവോപോളോയില്‍ വന്‍ അഗ്നിബാധ. തീപിടിത്തത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ റെയില്‍വെ സ്റ്റേഷനും ഭാഗികമായി നാശനഷ്ടമുണ്ടായി. റെയില്‍വെ സ്റ്റേഷന്റെ ഭാഗമായ മ്യൂസിയത്തിലേക്കും തീപടര്‍ന്നു. മ്യൂസിയത്തിലുണ്ടായിരുന്ന പോര്‍ച്ചുഗീസ് ഭാഷയുടെ ചരിത്രത്തെക്കുറിക്കുന്ന നിരവധി രേഖകള്‍ അഗ്നിബാധയില്‍ നശിച്ചു. സ്ഥലത്ത് ജോലിയിലുണ്ടായിരുന്ന അഗ്നിശമന ജീവനക്കാരന്‍ മരിച്ചു. തീപടര്‍ന്നതെങ്ങിനെയെന്ന്‌ വ്യക്തമായിട്ടില്ല.

Share news