KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന വികസനം: ദുബായിൽ ഒക്ടോബർ 4ന് നിക്ഷേപ സംഗമം

നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയ കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഒക്ടോബര്‍ 4ന് ദുബായില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. പുതുതായി രൂപവല്‍ക്കരിച്ച ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്‍റ് കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

നോണ്‍ കേരളൈറ്റ്സ് എമര്‍ജിങ് എന്‍റര്‍പ്രണേഴ്സ് മീറ്റ് (നീം) എന്ന ഈ സംഗമത്തിലേക്ക് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. ലോക മെമ്പാടുമുളള ഇടത്തരം പ്രവാസി മലയാളി സംരംഭകരില്‍ നിന്നും നിക്ഷേപം സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മീറ്റിന് മുന്നോടിയായി കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്തിലെ പുതിയ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് പ്രിപ്പറേറ്ററി മീറ്റിംഗ് നടത്തി. അതിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ചട്ടക്കൂടിന് മുന്‍ഗണന നല്‍കി സാധ്യവും ഫലപ്രദവുമായ പ്രൊജക്ടുകള്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന നീം സംഗമത്തില്‍ നിക്ഷേപകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. പ്രവാസി കേരളീയരുടെ അറിവും അനുഭവവും സംസ്ഥാനത്തിന്‍റെ വികസനത്തിന് ഉതകുമെന്നാണ് കേരള സര്‍ക്കാര്‍ വിശ്വസിക്കുന്നത്.

Advertisements

2018 ജനുവരി 12, 13 തിയതികളില്‍ നടന്ന പ്രഥമ ലോക കേരളസഭാ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ കാര്യക്ഷമമായ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി കേരള സര്‍ക്കാര്‍ ഏഴ് വിഷയാധിഷ്ഠിത സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റികള്‍ യോഗങ്ങള്‍ നടത്തുകയും 48 ശുപാര്‍ശകള്‍ നടപ്പിലാക്കുകയും ചെയ്തു. പ്രസ്തുത ശുപാര്‍ശകളില്‍ നിന്ന് പ്രായോഗികത, ഫണ്ട് ലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ സാധ്യമായ 10 ശുപാര്‍ശകള്‍ ലോക കേരളസഭ സെക്രട്ടേറിയേറ്റ് തെരഞ്ഞെടുത്തു.

ഇതില്‍ പ്രധാനപ്പെട്ട ശുപാര്‍ശയായിരുന്നു എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്ബനി രൂപീകരി ക്കുകയെന്നത്. ടൂറിസം, എയര്‍പോര്‍ട്, എന്‍.ആര്‍.ഐ ടൗണ്‍ഷിപ്പ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, മരുന്നുകള്‍/മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപത്തിനായാണ് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്‍റ് കമ്ബനി ഒരു മാതൃ കമ്ബനിയായി രൂപീകരിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *