നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഉറ്റുനോക്കി രാഷ്ട്രീയ കേരളം

പാലാ ഉപതെരഞ്ഞെടുപ്പ് ജനവിധി നാളെ. പാലാ കാര്‍മല്‍ സ്കൂളില്‍ രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടു വ്യാപരമുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഉറ്റുനോക്കി രാഷ്ട്രീയ കേരളം. ഒക്ടോബറില്‍ നടക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലാ ഫലത്തിന്‍റെ ചലനങ്ങള്‍ നിര്‍ണായകമാകും.
കാടിളക്കിയുള്ള പ്രചാരണം ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കിയോയെന്ന ചോദ്യത്തിനും വോട്ടെടുപ്പിന് ശേഷമുള്ള കണക്കുകൂട്ടലുകള്‍ക്കും വിരാമമിട്ട് പാലാ ആര്‍ക്കൊപ്പമെന്ന് നാളെ അറിയാനാകും.
പാലാ കാര്‍മല്‍ സ്കൂളില്‍ രാവിലെ 8 ന് വോട്ടെണ്ണല്‍ ആരംഭിക്കും. 14 ടേബിളില്‍ 13 റൗണ്ടായിട്ടാണ് വോട്ട് എണ്ണുന്നത്. രാവിലെ 10 30 ഓടെ അന്തിമ ചിത്രം വ്യക്തമാകും.

വിജയത്തില്‍ കുറഞ്ഞൊന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നില്ല. മണ്ഡലം അതിന്റെ രാഷ്ട്രീയ പാരമ്ബര്യം നിലനിര്‍ത്തുമെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. അതേസമയം കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപി വോട്ടു വ്യാപാരം നടത്തിയെന്ന വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ പാലാ ഫലം അവര്‍ക്ക് രാഷ്ട്രീയ വെല്ലുവിളിയാണ്. ജോസ് കെ മാണി – ജോസഫ് തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനും കേരളാ കോണ്‍ഗ്രസുകളുടെ വഴിപിരിയലിനും തുടര്‍ന്ന് പ്രശ്നങ്ങളും പാലാ ഫലം വഴിയൊരുക്കും.

