കൊരയങ്ങാട് പുതിയതെരു മഹാഗണപതി – ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി – ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് 29 ന് തുടക്കമാവും. വിശേഷാൽ പൂജകൾക്ക് പുറമെ 5 ന് വൈകീട്ട് ഗ്രന്ഥം വെപ്പ്, 6 ന് ദുർഗ്ഗാഷ്ടമി ക്ഷേത്രം മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭഗവതി ക്ഷേത്രത്തിൽ രാവിലെ 8 മണിക്ക് സരസ്വതി പൂജയും, സരസ്വതി ഹോമവും ഉണ്ടായിരിക്കും. 7ന് ഗ്രന്ഥപൂജ, 8 ന് വിജയദശമി വിദ്യാരംഭം, എഴുത്തിനിരുത്ത്, വാഹനപൂജ തുടങ്ങിയവയും, ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടായിരിക്കും.
