KOYILANDY DIARY.COM

The Perfect News Portal

തെലങ്കാനയില്‍ വരള്‍ച്ച രൂക്ഷം

കരീംനഗര്‍> തെലങ്കാനയില്‍ രൂക്ഷമായ വരള്‍ച്ച കൃഷി അനുബന്ധ വ്യവസായ മേഖലകളേയും ബാധിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം നെല്ല് ഉല്‍പ്പാദിപ്പിയ്ക്കുന്നതും ഏറ്റവുമധികം അരിമില്ലുകളുള്ളതുമായ ജില്ലയാണ് കരീംനഗര്‍. കഴിഞ്ഞ മൂന്ന് സീസണുകളിലും ആവശ്യത്തിന് മഴ കിട്ടാത്തത് നെല്‍കൃഷിയെ തളര്‍ത്തിയിരിയ്ക്കുകയാണ്. അരിമില്ലുകളില്‍ ഭൂരിഭാഗവും വലിയ നഷ്‌ടത്തിലാണെന്നാണ് സൂചന. ഇത് മൂലം ദിവസ വേതനത്തിന് മില്ലുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ദുരിതത്തിലായിട്ടുണ്ട്. അരിച്ചാക്കുകള്‍ തുന്നുന്നത് ഉപജീവനമാര്‍ഗമാക്കിയവരേയും ഇത് പ്രതികൂലമായി ബാധിയ്ക്കും.

Share news