KOYILANDY DIARY

The Perfect News Portal

സിറിയയില്‍ വ്യോമാക്രമണത്തില്‍ 43 പേര്‍ മരിച്ചു

ബെയ്റൂട്ട്: സിറിയന്‍ നഗരമായ ഇഡ്ലിബില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ മരിച്ചു. 170 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും ഓഫീസുകളും തകര്‍ന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ഐ.എസ് തീവ്രവാദികള്‍ക്കെതിരെ മാത്രമാണ് വ്യോമാക്രമണം നടത്തുന്നതെന്ന് റഷ്യ വ്യക്തമാക്കി. ആറ് തവണയാണ് ഞായറാഴ്ച വ്യോമാക്രമണം നടന്നത്. സിറിയയില്‍ സമാധാനശ്രമങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത് സംബന്ധിച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പാസാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വ്യോമാക്രമണം.