KOYILANDY DIARY.COM

The Perfect News Portal

എഫ്.സി ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി ഐ.എസ്.എല്‍ കിരീടം സ്വന്തമാക്കി

ഗോവ:പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നു ഫൈനലിലേക്ക് അവിസ്മരണീയ കുതിപ്പ് നടത്തിയ ചെന്നൈയിന്‍ എഫ്.സി കാലാശപ്പോരാട്ടത്തില്‍ ഗോവന്‍ കാല്‍പ്പനികതയെ നാടകീയമായി കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം പതിപ്പില്‍ കിരീടം സ്വന്തമാക്കി. സീക്കോ പരിശീലിപ്പിച്ച എഫ്.സി ഗോവയെ അവരുടെ നാട്ടില്‍ 3-2നു വീഴ്ത്തിയാണ് ചെന്നൈയിന്‍ എഫ്.സി കിരീടത്തില്‍ മുത്തമിട്ടത്.
ആവേശവും അത്ഭുതവും നാടകീയ മുഹൂര്‍ത്തങ്ങളും നിറഞ്ഞ കലാശപ്പോരാട്ടത്തില്‍ ടൂര്‍ണമന്റിലുടനീളം ഗോളടിച്ചു കൂട്ടി ചെന്നൈ മുന്നേറ്റത്തെ നയിച്ച സ്റ്റീവന്‍ മെന്‍ഡോസ അവസാന സെക്കന്‍ഡില്‍ നേടിയ ഗോളിലാണ് ചെന്നൈ കാവ്യ നീതി പോലെ കിരീടം നെഞ്ചോടു ചേര്‍ത്തത്.
കളിയുടെ തൊണ്ണൂറാം മിനുട്ടു വരെ ആവേശം നിറഞ്ഞപ്പോള്‍ വിജയം ഇരു ഭാഗത്തേക്കും ഒരു പോലെ നിന്നു. ഒരു പെനാല്‍റ്റി തുലച്ച സ്റ്റീവന്‍ മെന്‍ഡോസ അവസാന നിമിഷത്തില്‍ ഗോള്‍ നേടി വില്ലനില്‍ നിന്നു നായകനായപ്പോള്‍ ഒരു പെനാല്‍റ്റി തടുത്ത് ഒരു സെല്‍ഫ് ഗോള്‍ വഴങ്ങി ഗോവ ഗോള്‍കീപ്പര്‍ കട്ടിമണി നായകനില്‍ നിന്നു വില്ലനായി മാറുന്നതിനും ഫട്ടോര്‍ത സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.

Share news