സേവാഭാരതി ആതുര ശുശ്രൂഷാ രംഗത്തുള്ളവരെ ആദരിച്ചു
കൊയിലാണ്ടി: സേവാഭാരതി പാലിയേറ്റീവ് കെയറിന് വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം ആദരിച്ചു. പരസഹായമില്ലാതെ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാനാവാതെ കിടപ്പിലായ രോഗികൾ,
നട്ടെല്ലു പൊട്ടിയവരും കാൻസർ ബാധിച്ചവരും, വാർദ്ധക്യ സഹജമായ അസുഖങ്ങൾ കൊണ്ടും ഏറെക്കാലം ചികിത്സ ആവശ്യമുള്ള നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. അസുഖം മാറി ജിവിതത്തിലേയ്ക്ക് അവരെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞ ഏഴു വർഷമായി അർപ്പണബോധത്തോടെ സേവാഭാരതി പാലിയേറ്റീവ് കെയർ നിരന്തരം പ്രവർത്തിക്കുന്നു.
കഴിഞ്ഞ വർഷത്തെ മഹാപ്രളയം, ദുരിതം തീർത്ത കട്ടിപ്പാറയിലെ ഉരുൾ പൊട്ടലിൽ, മൃതദേഹം വൃത്തിയാക്കുന്നതുൾപ്പെടെയുടെയു ള്ള പ്രവർത്തനത്തിൽ മുൻ നിരയിലുണ്ടായിരുന്നു.
സേവനം ഒരു ഔദാര്യമല്ലന്നും, അത് ഞങ്ങളുടെ കടമയാണെന്നും ഉള്ള ബോധ്യത്തോടെ പ്രവർത്തിക്കുന്ന സേവാഭാരതി പാലിയേറ്റീവ് കെയർ നേഴ്സ് ഗീത, ഡ്രൈവർ ജനാർദ്ദനൻ, നേഴ്സിങ്ങ് വളണ്ടിയർ ഹരിത, ഡോക്ടർ ജൂലി, എന്നിവരെയാണ് ആദരിച്ചത്.
കെ.ദാസൻ എം.എൽ.എ, കെ.വി.വി.എസ്.വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹൻ ദാസ് , മണിയോത്ത് മൂസ്സ ഹാജി, ടി.പി.ഇസ്മായിൽ, ഷീ ബാസദാനന്ദൻ ഉഷമനോജ്, റോസ് ബെന്നറ്റ്, സിന്ധു, സരസ്വതി, കെ..എം.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.
