കൊരയങ്ങാട് ക്ഷേത്ര മുറ്റത്ത് തീർത്ത പൂക്കളം ശ്രദ്ധേയമായി
കൊയിലാണ്ടി: ഓണാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തി കൊരയങ്ങാട് ക്ഷേത്ര മുറ്റത്ത് തീർത്ത പൂക്കളം ശ്രദ്ധേയമായി. പ്രളയ ദുരിതത്തിനിടയിലും പരിമിതികളോടെ നാടെങ്ങും ഓണം ആഘോഷിച്ചു. പല ക്ഷേത്രങ്ങളിലും, മറ്റ് സ്ഥാപനങ്ങളിലും തിരുവോണ നാളിൽ കൂറ്റൻ പൂക്കളം തീർത്തും, വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചും ആഘോഷത്തിനു മാറ്റുകൂട്ടി.
