KVVES വനിതാ വിങ്ങ് നിയോജകമണ്ഡലം സമ്മേളനം
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങ് നിയോജകമണ്ഡലം സമ്മേളനം കൊയിലാണ്ടിയില്‍ നടന്നു. കെ.ദാസന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷീബാ ശിവാനന്ദന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ്, വിജയലക്ഷ്മി പേരാമ്പ്ര, സിന്ധു, ഉഷ മനോജ്, റോസ് ബെന്നറ്റ്, മണിയോത്ത് മൂസ്സ ഹാജി, കെ. എം. രാജീവന്, ടി. പി. ഇസ്മയില്‍, സരസ്വതി, എം. ശശീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പരിപാടിയില്‍ ആതുരസേവനം നടത്തുന്നവരെ ആദരിക്കുകയും നിയോജകമണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷീബാ ശിവാനന്ദന് സ്വീകരണവും നല്കി.

