മുത്തൂറ്റ് സമരം: സി.ഐ.ടി.യു നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി

കൊയിലാണ്ടി: മുത്തൂറ്റ് ഫിനാന്‍സ് മാനേജ്മെന്റിന്റെ സംഘടനാ സ്വാതന്ത്ര്യ നിഷേധത്തിനെതിരെയും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും അന്യായമായ സ്ഥലമാറ്റത്തിനെതിരെയും നോണ്‍ ബാങ്കിങ്ങ് ഏന്റ് പ്രൈവറ്റ് എപ്ലോയീസ് അസോസിയേഷന് (സി.ഐ.ടി.യു) മുത്തൂറ്റ് യൂണിറ്റ് കഴിഞ്ഞ 20-ാം തിയ്യതി മുതല്‍ നടത്തുന്ന പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.ഐ.ടി.യു കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി.
കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഏരിയാ പ്രസിഡണ്ട് എം.പത്മനാഭന്, സെക്രട്ടറി എം.എ.ഷാജി, എന്‍.കെ.ഭാസ്കരന്, ടി.കെ.ചന്ദ്രന്, സി.അശ്വനീദേവ്, യു.കെ. പവിത്രന്, കെ.കെ. സന്തോഷ്, എസ്.തേജചന്ദ്രന്, ടി.കെ. ജോഷി, സുഷുമ എന്നിവര്‍ നേതൃത്വം നല്കി.

