കൊയിലാണ്ടി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കൊയിലാണ്ടി: നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിലും സൂപ്പർ മാർക്കറ്റുകളിലും മിന്നൽ പരിശോധന നടത്തി. നിരവധി ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണങ്ങളും ഭക്ഷ്യ ഉൽപ്പന്നങ്ങളും, നിരോധിച്ച ക്യാരി ബാഗുകളും പിടിച്ചെടുത്തു. ഇന്ന് കാലത്താണ് പാർക്ക്‌ലൈൻ, അമ്മൂമ മെസ്സ്. ശ്രീശുഭ, സെഞ്ച്വറി എന്നീ ഹോട്ടലകളിൽ നിന്നാണ് ഭക്ഷണ പഥാർത്ഥങ്ങൾ പിടിച്ചെടുത്തത്. നഗരസഭയിൽ നിരോധനം ഏർപ്പെടുത്തിയ പ്ലാസ്റ്റിക് ക്യാരി ബാഗുകളും വലിയതോതിൽ പിടിച്ചെടുത്തിട്ടുണ്ട്.
പഴകിയ കോഴിയിറച്ചി, ബീഫ്, മത്സ്യം, ദോശമാവ് തുടങ്ങിയ നിരവധി ഭക്ഷണ സാധനങ്ങളാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അവയ്‌ക്കെതിരെ നോട്ടീസ് നൽകിയതായും തുടർ ദിവസങ്ങളിൽ കർശന പരിശോധ നടത്തുമെന്നും നഗരസഭാ ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ രമേശൻ കെ.കെ., ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുബൈർ എം.കെ, പ്രസാദ് കെ. എം എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

