റേഷൻ വ്യാപാരികൾ കൊയിലാണ്ടി താലൂക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി

കൊയിലാണ്ടി: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. കരിവണ്ണൂർ എൻ.എഫ്.എസ്.എ. ഗോഡൗണിൽ നിന്നും വിതരണത്തിന് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ തൂക്കക്കുറവ് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
അമിത വേഗത ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

കെ.പി.സി.സി. നിർവാഹക സമിതി അംഗം യു. രാജീവൻ ഉദ്ഘാടനം ചെയ്തു. പുതുക്കോട് രവി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. പവിത്രൻ, ഇ.പി. ബാലകൃഷ്ണൻ, കെ. ജനാർദ്ദനൻ, കെ.കെ. പരീത്, പി.വി. സുധൻ, എ.പി. പ്രകാശൻ എന്നിവർ സംസാരിച്ചു.

പ്രകടനത്തിന് യു. ഷിബു, വി.എം. ബഷീർ, സി.സി. കൃഷ്ണൻ, പി. ശ്രീനിവാസൻ, സി. ശിവശങ്കരൻ, ജ്യോതിഷ്കുമാർ, കെ.കെ. ജോൺ, കെ.കെ. പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

