വിംഗ് കമന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വ്യോമസേന ചീഫ് മാര്‍ഷലിനൊപ്പം മിഗ് 21 പറത്തി

ഡല്‍ഹി: വിംഗ് കമന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി. എസ് ധനോവയ്ക്കൊപ്പം മിഗ് 21 യുദ്ധവിമാനം പറത്തി. പഠാന്‍കോട്ട് എയര്‍ബേസില്‍വച്ചാണ് ഇരുവരും ചേര്‍ന്ന് വിമാനം പറത്തിയത്. കഴിഞ്ഞമാസമാണ് അഭിനന്ദന് വ്യോമസേന വിമാനം പറത്താനുള്ള അനുമതി നല്‍കിയത്.
ഫെബ്രുവരിയില്‍ പാകിസ്ഥാനിലെ ബാലകോട്ടിലെ തീവ്രവാദ ക്യാമ്ബിലെ വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്റെ ഒരു എഫ് -16 വിമാനം അഭിനന്ദന്‍ തകര്‍ത്തിരുന്നു. അഭിനന്ദന്റെ മിഗ് -21 യുദ്ധവിമാനം പാകിസ്ഥാന്‍ സൈന്യം വെടിവച്ചിടുകയും അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മാര്‍ച്ച് ഒന്നിനാണ് ഇന്ത്യയുടേയും അന്താരാഷ്ട്രങ്ങളുടെയും സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ അഭിനന്ദനെ വിട്ടയച്ചത്. മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ബംഗളൂരുവിലെ ഐ.എ.എഫ് എയ്റോസ്പേസ് മെഡിസിന്‍ വിഭാഗമാണ് പറക്കുന്നതിനുള്ള ലൈസന്‍സ് നല്‍കിയത്. അഭിനന്ദന് സ്വാതന്ത്രദിനത്തില്‍ രാജ്യം വീര്‍ചക്ര നല്‍കി ആദരിച്ചിരുന്നു.

1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് പതിനേഴാം സ്ക്വാഡ്രണിന്‍റെ തലവനായിരുന്നു മിഗ് 21 പൈലറ്റായ ബി. എസ് ധനോവ. എയര്‍ ചീഫ് മാര്‍ഷല്‍ ധനോവയുടെ അവസാന യുദ്ധവിമാനം പറപ്പില്‍ കൂടിയായിരുന്നു ഇത്. അഭിനന്ദനൊപ്പം യുദ്ധവിമാനം പറത്താനായതില്‍ അതീവ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ രണ്ടുപേരും പാകിസ്ഥാനെതിരെ യുദ്ധം ചെയ്തവരാണ്. മുമ്ബ് യുദ്ധവിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി ഞാന്‍ രക്ഷപ്പെട്ടിട്ടുണ്ട്. ആ സംഭവം കഴിഞ്ഞ് ഒമ്ബത് മാസങ്ങള്‍ക്ക് ശേഷമാണ് എനിക്ക് യുദ്ധവിമാനം പറത്താനുള്ള ശാരീരിക ക്ഷമതയും അനുമതിയും ലഭിച്ചത്. എന്നാല്‍ അഭിനന്ദന്‍ ആറുമാസം കൊണ്ട് തിരികെ വന്നു. അഭിനന്ദന്റെ പിതാവിനൊപ്പം ഞാന്‍ യുദ്ധവിമാനം പറത്തിയിട്ടുണ്ട്. അവസാനത്തെ യുദ്ധവിമാനം പറത്തല്‍ അദ്ദേഹത്തിന്റെ മകനൊപ്പമായതില്‍ സന്തോഷമുണ്ട്’- എയര്‍ ചീഫ് മാര്‍ഷല്‍ ധനോവ പറഞ്ഞു.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സൈനികര്‍ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചിരുന്നു. പ്രതികാരമായി വ്യോമസേന പാകിസ്ഥാന്‍ അതിര്‍ത്തി ലംഘിച്ച് ബാലകോട്ടിലെ ജയ്ഷ് ഇ മുഹമ്മദിന്റെ ക്യാമ്ബില്‍ ബോംബെറിഞ്ഞ് തകര്‍ത്തിരുന്നു.
