അനധികൃതമായി കടത്താൻ ശ്രമിച്ച മണൽ പിടികൂടി

കൊയിലാണ്ടി: ആവള, പെരിഞ്ചേരിക്കടവിൽ പുഴയോരത്ത് കൂട്ടി ഇട്ട മണൽ റവന്യൂ സംഘം കസ്റ്റഡിയിലെടുത്തു. ഇവിടെ മണൽ കൂട്ടിയിട്ടതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാർ രജ്ഞിത്തിന്റെ നേത്യത്വത്തിലുള്ള സ്ക്വാഡ് കടവിൽ എത്തി.
എന്നാൽ റവന്യൂ സംഘത്തെ മണൽ കയറ്റാൻ മണൽ മാഫിയ അനുവദിച്ചില്ല. തുടർന്ന് മേപ്പയ്യൂർ പോലീസിന്റെ സഹായത്തോടെ ജെ.സി.ബി. ഉപയോഗിച്ച് മണൽ കയറ്റി താലൂക്കോഫീസിൽ എത്തിച്ചു.

