ആവണിപൂവരങ്ങ്; വിളംബര ഗാനം സി.ഡി. പ്രകാശനം ചെയ്തു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ ആവണിപൂവരങ്ങിൻ്റെ വിളംബര ഗാനം സി.ഡി. പ്രകാശനം ചെയ്തു. നാലു പതിറ്റാണ്ടിലേറെ കലാലയം നടത്തിയ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ ഇതള്‍ വിരിയുന്ന ഗാനങ്ങളുടെ രചന ഷീജ ഗിരീഷ് മേപ്പയ്യൂരും, ഈണം പ്രേംകുമാര്‍ വടകരയുമാണ് നിര്‍വ്വഹിച്ചത്.
ചെങ്ങന്നൂര്‍ ശ്രീകുമാറും രോഷ്നി മേനോനും സംഘവുമാണ് ഗാനങ്ങള്‍ ആലാപനം ചെയ്തത്. കലാലയം ഹാളില്‍ നടന്ന പരിപാടിയില്‍ ശിവദാസ് പൊയില്‍ക്കാവിന് നല്കി പ്രേംകുമാര്‍ വടകര സി.ഡി.യുടെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. എം.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് യു.കെ.രാഘവന്, ബാലന് കുനിയില്‍, സുനില്‍ തിരുവങ്ങൂര്‍ എന്നിവര്‍ സംസാരിച്ചു.

