കൊയിലാണ്ടിയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി അമ്പാടി കണ്ണൻമാർ വീഥികളിൽ നിറഞ്ഞാടി. ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിച്ചു. അതിരുകളില്ലാത്ത സൗഹൃദം. മതിലുകളില്ലാത്ത മനസ്സ് എന്ന സന്ദേശമുയർത്തി വൈകീട്ട് നഗരത്തിലെ പെരുവട്ടൂർ കണയങ്കോട്, കൊരയങ്ങാട്, കൊല്ലം, കൂത്തം വള്ളി, വേദവ്യാസ വിദ്യാലയം. ഉപ്പാല കണ്ടിക്ഷേത്രം, വരുന്നു കണ്ടി, ചെറിയമങ്ങാട്, വലിയമങ്ങാട്, തുടങ്ങിയ ചെറുശോഭായാത്രകൾ, കൊരയങ്ങാട് ക്ഷേത്രത്തിനു മുന്നിൽ സംഗമിച്ച് മഹാശോഭായാത്രയായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ സമാപിച്ചു. കാലവർഷവും, പ്രളയവും കാരണം ആഡംബരവും ചിലവ് കുറച്ചു ആണ് ശോഭായാത്ര നടത്തിയത്.
ചെങ്ങോട്ടുകാവിൽ മൂന്ന് കേന്ദ്രങ്ങളിൽ ശോഭായാത്ര.

ചെങ്ങോട്ടുകാവ്: ചേലിയ പുളിയുള്ളതിൽ ക്ഷേത്രത്തിൽ നിന്നും., കരിയാരി ക്ഷേത്രത്തിൽ നിന്നും പുതുക്കുടി ക്ഷേത്രത്തിൽ നിന്നും,ആരംഭിച്ച്, ആലങ്ങാട്ട് ക്ഷേത്രപരിസരത്ത് സംഗമിച്ച് മണലിൽ തൃക്കോവിൽ ക്ഷേത്രത്തിൽ സമാപിച്ചു.

