ഫാസിസത്തിന്നെതിരെ ജനാധിപത്യ ശക്തികൾ ഐക്യപ്പെടണം. ഏ.കെ.ശശീന്ദ്രൻ

കൊയിലാണ്ടി : പാർലിമെൻ്റിൻ്റെ ഇരുസഭകളിലും ഒരു ചർച്ചയ്ക്കും തയ്യാറാവാതെ ഭൂരിപക്ഷമുണ്ടെന്ന ധാർഷ്ഠ്യത്തോടെ ഭരണഘടനാ വകുപ്പുകൾ പോലും റദ്ദ് ചെയ്യുന്ന ഭരണകൂട നടപടികൾ രാജ്യം ഫാസിസത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ പ്രസ്താവിച്ചു. അഡ്വ. ഇ രാജഗേപാലൻ നായരുടെ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനാധിപത്യമുല്യങ്ങൾക്കായി എക്കാലവും നിലകൊണ്ട അഡ്വ. ഇ. രാജഗോപാലൻ നായരുടെ ഓർമ്മ ജനാധിപത്യത്തിന്നായുള്ള പോരാട്ടങ്ങൾക്ക് പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായ പ്പെട്ടു.
പി.ചാത്തപ്പൻ മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. സി.കെ.നാണു എം.എൽ. എ. എൻഡോവ്മെൻ്റ് വിതരണവും മുഖ്യ പ്രഭാഷണവും നടത്തി. കെ.ദാസൻ എം.എൽ. എ, മുൻ എം.എൽ.എ. വി. വിശ്വൻ മാസ്റ്റർ , യു. രാജീവൻ മാസ്റ്റർ, ഇ. കെ. അജിത്, അഡ്വ. എ. വിനോദ്കുമാർ,

