റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലിന് വെല്ലുവിളിയായി ചെളിയും വെള്ളവും

കവളപ്പാറ: കവളപ്പാറയില്‍ ജിപി റഡാര്‍ ഉപയോഗിച്ചുള്ള തെരച്ചിലിന് വെല്ലുവിളിയായി ചെളിയും വെള്ളവും. ഇത്തരം സ്ഥലത്ത് റഡാറില്‍നിന്ന് തരംഗങ്ങള്‍ അയക്കാന്‍ പ്രയാസം നേരിടുകയാണ്. ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘമാണ് രണ്ട് സെറ്റ് ജിപിആര്‍ (ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍) ഉപകരണവുമായി കവളപ്പാറയില്‍ എത്തിയത്. റഡാര്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ തിങ്കളാഴ്‌ചയും പരിശോധന തുടരും.
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ 9 നില കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കാൻ ഉത്തരവിട്ടു

ജിപിആര്‍ സംവിധാനത്തില്‍ 10 മെഗാ ഹെര്‍ട്‌സ് മുതല്‍ 2.6 ജിഗാ ഹെര്‍ട്‌സ് വരെ ആവൃത്തിയുള്ള റേഡിയോ തരംഗങ്ങള്‍ മണ്ണിനടിയിലേക്കയച്ചാണ് വസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തുക. ചതുരത്തിലും നീളത്തിലുമുള്ള രണ്ട് തരം ഉപകരണങ്ങളാണ് എത്തിച്ചത്.

ഇതിലൂടെ ഭൂമിക്കടിയിലേക്ക് വൈദ്യുത കാന്തികതരംഗങ്ങള്‍ അയയ്‌ക്കും. ഇവ മണ്ണിനടിയിലെ വസ്‌തുക്കളില്‍ തട്ടിയുണ്ടാകുന്ന പ്രതിഫലനങ്ങള്‍ സിഗ്‌നലിലൂടെ ലഭിക്കും. ഇവ വിശകലനംചെയ്താണ് മണ്ണിനടിയിലെ പദാര്‍ഥങ്ങളുടെ സ്വഭാവം നിര്‍ണയിക്കുക. കല്ല്, ചെളി, കോണ്‍ക്രീറ്റ്, മനുഷ്യ അസ്ഥിയടക്കം വ്യത്യസ്‌ത വസ്തുക്കളില്‍ തരംഗങ്ങളുടെ പ്രതിഫലനം വ്യത്യസ്ത രീതിയിലായിരിക്കും. ഇത് ശാസ്ത്രീയമായി പരിശോധിച്ച് മറഞ്ഞിരിക്കുന്ന വസ്തു ഏതെന്ന് മനസ്സിലാക്കുകയാണ് പ്രവര്‍ത്തനരീതി.

കളിമണ്ണ്, ലവണാംശം, ഗ്രാനൈറ്റ്, ചുണ്ണാമ്ബുകല്ല്, വെള്ളം എന്നിവയുടെ സാന്നിധ്യം ഉപകരണത്തിന്റെ ഫലം കുറയ്ക്കും. മണ്ണിനടിയില്‍ കാര്യമായി വെള്ളമുണ്ടെങ്കില്‍ സിഗ്‌നല്‍ കിട്ടാനിടയില്ലെന്ന് ഹൈദരബാദ് നാഷണല്‍ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ സഹദേവന്‍ പറഞ്ഞു. കവളപ്പാറയിലെ ദുരന്ത സ്ഥലത്തെ പ്രധാന വെല്ലുവിളിയും വെള്ളത്തിന്റെ കൂടിയ സാന്നിധ്യമാണ്. ഉരുള്‍പൊട്ടി അടര്‍ന്നുമാറിയ മുത്തപ്പന്‍ മലയ്‌ക്കടിവാരത്ത് ഒരു തോടുണ്ടായിരുന്നു. മണ്ണു മൂടി ഇത് ഗതിമാറിയൊഴുകുകയാണിപ്പോള്‍.
