പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി വ്യാപാരികൾ ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങൾ നൽകി

കൊയിലാണ്ടി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റിന്റെ അഭിമുഖ്യത്തിൽ വസ്ത്രങ്ങൾ നൽകി. ഒരു ലക്ഷത്തോളം രൂപയുടെ മാക്സി, പുതപ്പ് , ബെഡ്ഷീറ്റ് എന്നീ സാധനങ്ങളാണ് കെ. വി. വി. ഇ. എസ് ജനറൽ സെക്രട്ടറി ടി.പി ഇസ്മായിൽ കൊയിലാണ്ടി തഹസിൽദാർക്ക് കൈമാറിയത്. വൈസ് പ്രസിഡന്റ് റിയാസ് അബൂബക്കറും, സിവിൽ സ്റ്റേഷൻ ജീവനക്കാരും പങ്കെടുത്തു.
