KOYILANDY DIARY

The Perfect News Portal

വിയ്യൂര്‍ മേഖലയില്‍ പുഴയും തോടും കരകവിഞ്ഞൊഴുകി നിരവധി വീടുകള്‍ വെള്ളത്തില്‍

കൊയിലാണ്ടി: കനത്ത മഴയെ തുടര്‍ന്ന് വിയ്യൂര്‍ മേഖലയില്‍ പുഴയും തോടും കരകവിഞ്ഞൊഴുകി നിരവധി വീടുകള്‍ വെള്ളത്തിലായി. നെല്ല്യാടികടവ്, കളത്തിന്‍കടവ്, നടേരിക്കടവ് ഭാഗങ്ങളിലായി 124-ഓളം കുടുംബങ്ങളാണ് വെള്ളം കയറിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. നിരവധി കുടുംബങ്ങള്‍ സ്വന്തക്കാരുടെ വീടുകളിലേക്കും അഭയം പ്രാപിച്ചു.
പുളിയഞ്ചേരി യു.പി.സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ റവന്യൂവകുപ്പ് അധികൃതര്‍, നഗരസഭ, ആരോഗ്യ വകുപ്പ്, പൊലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യം ക്യാമ്പിലെത്തിയവര്‍ക്ക് ആശ്വാസമായി.
  • നടേരിക്കടവില്‍ പുഴ കരകവിഞ്ഞ് റോഡ് മുങ്ങി.
  • വിയ്യൂര്‍ നടേരിക്കടവില്‍ കടവത്ത് ശിവദാസന്റെ വീട്ടില്‍ പുഴ കരകവിഞ്ഞ് വെള്ളം കയറി.
  • വിയ്യൂര്‍ കീരങ്കയില്‍ താഴക്കുനി സുനിയുടെ വീട് നാലുഭാഗവും വെള്ളത്തിൽ.
  • വിയ്യൂര്‍ വാടാക്കട ദാസന്റെ വീട് നാലുഭാഗവും വെള്ളത്തിൽ.

വിയ്യൂരില്‍ തോട് കരകവിഞ്ഞ് റോഡിലൊഴുകുന്നു

നെല്ലാടിക്കടവില്‍ കൊല്ലം-മേപ്പയ്യൂര്‍ റോഡില്‍ പുഴ കരകവിഞ്ഞ് വെള്ളം കയറിയപ്പോള്‍.

വിയ്യൂര്‍ നടേരിക്കടവില്‍ കടവത്ത് ജാനകിയുടെ വീട്ടില്‍ പുഴ കരകവിഞ്ഞ് വെള്ളം കയറി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *