അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

ദുബായ് : അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താല്‍ ഇനി മുതല്‍ കടുത്ത ശിക്ഷ. 1.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെയാണു പിഴ. കുറഞ്ഞത് ഒരു വര്‍ഷം തടവും വിധിക്കാം.
ബീച്ചുകളില്‍ നിയമലംഘനം നടത്തിയാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകും. ബീച്ചില്‍ അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുത്തതിന് കഴിഞ്ഞവര്‍ഷം 290 പേര്‍ക്കെതിരെ നടപടിയെടുത്തു. സ്ത്രീകളുടെ ചിത്രമെടുത്തു സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നു സൈബര്‍ വിഭാഗത്തിെല ലഫ്.അബ്ദുല്‍ റസാഖ് പറഞ്ഞു.

