KOYILANDY DIARY.COM

The Perfect News Portal

ആര്‍ ശങ്കറെ ആര്‍എസ്എസ് ആയി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന് മോഹന്‍ ശങ്കര്‍

കൊല്ലം> ആര്‍ ശങ്കറെ ആര്‍എസ്എസ് ആയി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് മകന്‍ മോഹന്‍ ശങ്കര്‍. പിതാവ് മരിക്കും വരെ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിച്ചിരുന്ന കോണ്‍ഗ്രസുകാരനായിരുന്നു. ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുമായി ആര്‍ ശങ്കറിന് ബന്ധമുണ്ടായിരുന്നെന്ന പ്രധാനമന്ത്രിയുടെ വാദങ്ങള്‍ ശരിയല്ലെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു. ആര്‍ ശങ്കറും മന്നത്ത് പദ്മനാഭനും ചേര്‍ന്ന് ഹിന്ദുമഹാമണ്ഡലത്തിന് രൂപം നല്‍കിയത് സാമൂഹ്യ സേവനം ലക്ഷ്യമിട്ടായിരുന്നു. അതിന് രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരം പ്രസ്താവനകള്‍ കേട്ട് മിണ്ടാതിരിക്കാന്‍ കഴിയില്ല എന്നത് കൊണ്ടുകൂടിയാണ് പ്രതിമ അനാച്ഛാദന ചടങ്ങ് ബഹിഷ്‌കരിച്ചതെന്നും മോഹന്‍ ശങ്കര്‍ പറഞ്ഞു. ശങ്കറിനെ ആര്‍എസ്എസ് ആക്കാനുള്ള ശ്രമത്തെ ശക്തമായി തന്നെ പ്രതിരോധിക്കും. ആര്‍ ശങ്കറിനെ ആര്‍ എസ്എസ് ആയി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കേണ്ട വെള്ളപ്പള്ളി നടേശനെ പോലുള്ളവര്‍ പ്രതികരിക്കാന്‍ പോലും തയ്യാറാകാത്തതില്‍ വിഷമമുണ്ടെന്നും മോഹന്‍ ശങ്കര്‍ വ്യക്തമാക്കി.

 

Share news