കൊയിലാണ്ടിയിൽ കര്‍ഷകസഭ സംഘടിപ്പിച്ചു

കര്‍ഷകസഭ നഗരസഭ ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി: നഗരസഭയും കൃഷിഭവനും ചേര്‍ന്ന് കര്‍ഷകസഭ സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന കര്‍ഷകസഭ നഗരസഭ ചെയര്മാന് അഡ്വ. കെ. സത്യന് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്മാന് എന്‍.കെ. ഭാസ്കരന്, നഗരസഭാ കൌൺസിലർമാരായ ആര്.കെ. ചന്ദ്രന്, പി.കെ. രാമദാസന് മാസ്റ്റർ, കൃഷി ഓഫീസര്‍ എസ്. ശുഭശ്രീ, മൂടാടി കൃഷി ഓഫീസര്‍ കെ.വി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
