KOYILANDY DIARY.COM

The Perfect News Portal

കാര്‍ഗില്‍ യുദ്ധ സമയത്ത് സൈനികര്‍ക്ക് നേരിട്ടെത്തി പിന്തുണ നല്‍കിയതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യം കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുന്ന ദിനത്തില്‍ സൈനികര്‍ക്ക് ശ്രദ്ധാഞ്ജലികളര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ യുദ്ധം വിജയിച്ച ഈ ദിനത്തില്‍ ഭാരതാംബയുടെ വീരപുത്രന്‍മാരെ ഹൃദയപൂര്‍വ്വം സ്മരിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഈ ദിവസത്തില്‍ നമ്മുടെ സൈനികരുടെ സാഹസികതയുടേയും ശൗര്യത്തിന്റേയും സമര്‍പ്പണത്തിന്റേയും സ്മരണകളാണ് മനസില്‍ ഉണരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാതൃരാജ്യത്തിന്റെ സുരക്ഷക്കുവേണ്ടി തങ്ങളുടെ സര്‍വസ്വവും ത്യാഗം ചെയ്ത ധീരയോദ്ധാക്കള്‍ക്ക് ഈ അവസരത്തില്‍ ശ്രദ്ധാഞ്ജലികളര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം കാര്‍ഗില്‍ യുദ്ധത്തിന്റെ വീഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

1999 ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് സൈനികരെ സന്ദര്‍ശിച്ച ഓര്‍മ്മകളും യുദ്ധഭൂമിയില്‍ നേരിട്ടെത്തി സൈനികര്‍ക്ക് പിന്തുണ നല്‍കിയതും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈനികരോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ മറക്കാനാകാത്ത അനുഭവമായിരുന്നെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഇതോടൊപ്പം സൈനികരോടൊപ്പമുളള ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *