KOYILANDY DIARY.COM

The Perfect News Portal

മാവോയിസ്റ്റ് രൂപേഷിനെ നാദാപുരം പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു

നാദാപുരം> രണ്ടുവര്‍ഷം  മുന്‍പ് വിലങ്ങാട് ആദിവാസി കോളനിയില്‍ ആയുധവുമായി എത്തിയ കേസില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ തുടരന്വേഷണങ്ങള്‍ക്കായി നാദാപുരം പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന രൂപേഷിനെ തണ്ടര്‍ ബോള്‍ട്‌സ് ഉള്‍പ്പെടെയുളളവരുടെ കനത്ത സുരക്ഷയിലാണ് ഇന്നലെ ഉച്ചയോടെ ജില്ലാ സെഷന്‍സ് കോടതിയില്‍ എത്തിച്ചത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും നാലു ദിവസമാണ് കോടതി അനുവദിച്ചത്. കോടതിയില്‍ എത്തിയപ്പോഴും മടങ്ങിയപ്പോഴും രൂപേഷ് മുദ്രാവാക്യം മുഴക്കിയിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി കോയമ്പത്തൂര്‍ ജയിലിലടച്ച രൂപേഷിനെതിരെ വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിലങ്ങാട്ട് രണ്ടും കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ പിരധിയില്‍ വായാട്ട് ഒരു കേസുമാണുളളത്.

Share news