കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍> കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം പിടിച്ചു. വിപണിയില്‍ 78 ലക്ഷം രൂപ വില വരുന്ന രണ്ടേകാല്‍ കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് കസ്റ്റംസ് പിടികൂടിയത് . മലപ്പുറം ചീക്കോട് സ്വദേശി ത്വല്‍ഹത്താണ് പിടിയിലായത്.
അബുദാബിയില്‍ നിന്ന് ബുധനാഴ്ച കരിപ്പൂരില്‍ എത്തിയ ഇത്തിഹാദ് എയര്‍വെയ്സിലാണ് ഇയാള്‍ എത്തിയത്. മൈക്രോവേവ് ഓവനിലെ ട്രാന്‍സ്ഫോര്‍മറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ .

