പീഡനപരാതി; എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ബിഹാര്‍ സ്വദേശിയായ യുവതി തനിക്കെതിരായി നല്‍കിയ ലൈംഗിക പീഡനക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. മുബൈ ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസ് യുവതി കെട്ടിച്ചമച്ചതാണെന്ന വാദവുമായാണ് ബിനോയ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് റദ്ദാക്കാന്‍ ഹര്‍ജി നല്‍കിയിരിക്കുന്നതിനാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്ബിള്‍ നല്‍കാനാകില്ലെന്ന് ബിനോയ് കൊടിയേരി കഴിഞ്ഞ ദിവസം മുംബൈ പൊലീസിനെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ കോടതിയുടെ തീരുമാനത്തിന് ശേഷം കേസില്‍ ഡിഎന്‍എ പരിശോധനയുള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളു.

