ആഗസ്റ്റ് 7ന് റേഷൻ കടയടപ്പ് സമരം

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തുന്ന സമരത്തിന്റെ ഭാഗമായി ആഗസ്റ്റ് 7ന് ജില്ലയിൽ റേഷൻ കടകൾ അടച്ച് കലക്ടറേറ്റിലെക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, വാതിൽപ്പടി വിതരണം കോടതി വിധി നടപ്പിലാക്കുക, ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി നടപ്പിലാക്കുമ്പോൾ കേരളത്തിന്റെ ഭക്ഷ്യ വിഹിതം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടയടപ്പ് സമരം. ടി.മുഹമ്മദാലി, വി.കെ.മുകുന്ദൻ, പി പവിത്രൻ, ഇ.ശ്രീധരൻ എന്നിവർ പങ്കെടുത്തു.

