കൊയിലാണ്ടി നടേലക്കണ്ടി റോഡിൽ വെള്ളപ്പൊക്കം-ഒപ്പം നാട്ടുകാരുടെ പ്രതിഷേധവും

കൊയിലാണ്ടി: മഴ കനത്ത് തുടങ്ങിയതോടെ ടൗണിലെ നടേലക്കണ്ടി ലിംഗ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി ജനം ദുരിതത്തിലായി. കൊയിലാണ്ടിയിലെ ഏറ്റവും കൂടുതൽ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാനപ്പെട്ട റോഡാണ് വെള്ളത്തിലായത്. ലക്ഷങ്ങൾ ചിലവഴിച്ച് 2 മാസം മുമ്പാണ് ഇവിടെ പൊതുമരാമത്ത് വർക്ക് നടത്തിയത്. താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി ടാറിംഗ് നടത്തിയും അഴുക്കുചാലുകൾ പുതുക്കി പണിത് ആഴമുള്ളതാക്കിയും നിർമ്മാണം നടത്തിയത്.
ഇവിടെ റീ ടാറിംഗ് നടത്തിയത് അനാവശ്യമാണെന്ന് അന്നെ പരാതിയുണ്ടായിരുന്നു. ഒരു വർഷം മുമ്പ് ടാറിംഗ് നടത്തി ഒരു തകരാറുമില്ലാതിരുന്നിട്ടും വീണ്ടും അത് കുത്തിപ്പൊളിച്ച് ടാർ ചെയ്യുകയായിരുന്നു. കൊയിലാണ്ടി ബോയ്സ് സുകൂളിൽ നിന്നും, റെയിൽവെ സ്റ്റേഷനിൽ നിന്നും ആയിരക്കണക്കിന് കുട്ടികളും മറ്റ് യാത്രക്കാരും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. കൂടാതെ ടൗണിൽ ഗാതാഗത കുരുക്ക് ഉണ്ടാകുമ്പോൾ ഓട്ടോറിക്ഷകളും ബൈക്കുകളും ചെറു കാറുകളുമുൾപ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണ് ഇത്. ഇവടെയാണ് ഒറ്റ മഴക്ക് വെള്ളം കയറിയത്.

മുൻസിപ്പൽ എഞ്ചിനീയറിംഗ് നിഭാഗം പൂർണ്ണ പരാചയമാണെന്നാണ് നാട്ടുകാരുടെ പരാതി. നിർമ്മാണത്തിൽ വലിയ അപാകത സംഭവിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. നിരവധി കച്ചവട സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഇവിടെ വെള്ളം പൊങ്ങിയതോടെ ദുരിതത്തിലായിരിക്കുകയാണ്. രാവിലെ മുതൽ എത്തിയ സ്കൂൾ കുട്ടികളും ട്രെയിൻ യാത്രക്കാരും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള ആളുകളും വെള്ളക്കെട്ട്കണ്ട് അന്തംവിട്ടിരിക്കുകയാണ്. കാൽമുട്ടിന് മുകളിൽ വരെ വെള്ളം ഉയർന്നിട്ടുണ്ട്. നിരവധി ഡോക്ടർമാർ പരിശോധന നടത്തുന്ന കേന്ദ്രം കൂടിയാണ് ഇത്.

കല്ല്യാണി ബാറിന് സമീപത്തുകൂടെ തിരിച്ചുപോകാൻ ശ്രമിച്ചിട്ടും അവിടെയും വെള്ളക്കെട്ടുമൂലം യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ സംഭവത്തിൽ നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

