കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളും നേതാക്കളും ബി.ജെ.പി.യില്‍ ചേക്കേറുന്നതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബി.ജെ.പി.ക്ക് ആളെക്കൂട്ടുന്നവരായികോണ്ഗ്രസ് മാറിയെന്നും അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പണ്ടുതൊട്ടേ പറയുന്നതാണ്. അതിന്റെ തെളിവുകളാണിപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ കഴിയില്ല. ബി.ജെ.പി. ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോവുന്ന ആട്ടിന്‍കുട്ടിയെ പോലെ കുറേയുണ്ട്. പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ, അത് പറയുന്നില്ലെന്നും തത്കാലം ഡാഷ് എന്ന് മാത്രം കണക്കാക്കിയാല്‍ മതിയെന്നും പിണറായി വിജയന് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിലെ കൂട്ടരാജിയെ സംബന്ധിച്ചും മുഖ്യമന്ത്രി പരാമര്‍ശിച്ചു. രാജ്യം ഇത്തരത്തിലൊരു സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്ബോള്‍ കോണ്‍ഗ്രസിനെപ്പോലെയൊരു പാര്‍ട്ടി അനാഥാവസ്ഥയില്‍ നില്ക്കാന് പാടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വിജയങ്ങള്‍ വരുമ്ബോള്‍ മാത്രമല്ല പ്രതിസന്ധികള്‍ ഉയര്‍ന്നുവരുമ്ബോള്‍ അതിനെ നേരിടുന്നതിന് നേതൃത്വം നല്‍കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബജറ്റില്‍ സംസ്ഥാനത്തെ കേന്ദ്രം അവഗണിച്ചെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ബജറ്റില്‍ പണം നീക്കിവച്ചില്ലെന്നും എയിംസ് പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

