മുന്‍ മന്ത്രിയും മുന്‍ എഐസിസി അംഗവുമായ ദാമോദരന്‍ കാളാശേരി അന്തരിച്ചു

കൊച്ചി> മുന്‍ മന്ത്രിയും മുന്‍ എഐസിസി അംഗവുമായ ദാമോദരന്‍ കാളാശേരി(80) അന്തരിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ദാമോദരന്‍ കാളാശേരി പന്തളം മണ്ഡലത്തെ പ്രതിനിധീകരിക്കുകയും പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രിയാവുകയും ചെയ്തു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്‌ച 12 ന് ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍.

