തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

തിരൂര്‍: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് സിപിഐ എമ്മിലെ പി വസന്ത, കെ ഉമ്മര്‍ എന്നിവര്‍ വിജയിച്ചത്.
ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന സി പി ഷുക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍മാനായതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. പ്രസിഡന്റായ സി പി റംല രാജിവെച്ച ഒഴിവിലാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കുള്ള തെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി വസന്തയും യു ഡി എഫിനായി ദില്‍ഷ മൂലശ്ശേരിയും മല്‍സരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ ഉമ്മറും യു ഡി എഫിനായി വി ഇ എ ലത്തീഫും മല്‍സരിച്ചു. ഇരു കമ്മിറ്റികളിലേക്കും 7 നെതിരെ 8 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയിച്ചത്.

ഇതോടെ ഇരു സ്റ്റാന്റിംഗ് കമ്മിറ്റികളിലും എല്‍ ഡി എഫിന് ഭൂരിപക്ഷമായി. എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ ജില്ലാ ഓഫീസ് ഉസ്മാന്‍ കൂരി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഈ മാസം 17 ന് നടക്കും. യു ഡി എഫ് ഭരിച്ചിരുന്ന തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതോടെയാണ് എല്‍ ഡി എഫിന് ഭരണം ലഭിച്ചത്.

