ജയിലില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ഇനിമുതല്‍ ഭക്ഷ്യവസ്തുക്കള്‍ ലാഭ്യമാകും

വിയ്യൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓണ്‍ലൈന്‍ ആപ്പ് വഴി ഇനിമുതല്‍ ഭക്ഷ്യവസ്തുക്കള്‍ ലാഭ്യമാകും.ചിക്കന്‍ ബിരിയാണിയും ചപ്പാത്തിയുമാണ് വാഴയിലയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലാഭ്യമാകുന്നത്. പദ്ധതി വ്യാഴായ്ച മുതല്‍ ആരംഭിക്കും.
ജയിലിലെ തടവുകാര്‍ തയ്യാറാകുന്ന ചിക്കന്‍ ബിരിയാണിയും ചപ്പാത്തിയും കോംബോ ഓഫര്‍ ആയിട്ടാണ് ലഭ്യമാകുന്നത്. സംസ്ഥാനത്തു ആദ്യമായിയാണ് ജയില്‍ വിഭവങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകുന്നത്. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റ്റെ താല്പര്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഓണ്‍ലൈന്‍ വഴി മാത്രമേ ഈ കോംബോ ഓഫര്‍ ലഭ്യമാകൂ . ജയിലിന് മുന്നിലെ കൗണ്ടറില്‍ നിന്ന് ഈ ഓഫര്‍ ലാഭ്യമല്ല. ജയില്‍ നിന്ന് തടവുകാര്‍ ബേക്കറി വിഭവങ്ങളും തയാറാക്കുന്നുണ്ട്.

