കൊയിലാണ്ടി നഗരസഭ വായന പക്ഷാചരണം സമാപിച്ചു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ആഭിമുഖ്യത്തില്‍ നടന്ന വായന പക്ഷാചരണം സമാപിച്ചു. ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സമാപന പരിപാടി ഉദ്ഘാടനം ചെയ്ത സിനിമ സംവിധായകന്‍ മനു അശോകനെ നഗരസഭ ഉപഹാരം നല്‍കി ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, നഗരസഭാകൌൺസിലർമാരായ പി. എം. ബിജു, പി. കെ. രാമദാസന്‍, കെ. ലത, ഷാജി പാതിരിക്കാട്, കെ. കെ. ബാവ, എ.ഇ.ഒ. പി.പി.സുധ, പി.ടി.എ.പ്രസിഡണ്ട് എ. സജീവ് കുമാര്‍, പ്രിന്‍സിപ്പല്‍ എ.പി. പ്രബീത്, പ്രധാനാധ്യാപകന്‍ ജി.കെ. വേണു, അന്‍സാര്‍ കൊല്ലം, എം.എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

