KOYILANDY DIARY.COM

The Perfect News Portal

സപ്തദിന ക്യാമ്പ് സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷനല്‍ സര്‍വ്വീസ് സ്‌കീംമിന്റെ നേതൃത്വത്തില്‍ നടക്കുന്ന സപ്തദിന ക്യാമ്പിന്റെ സംഘാടകസമിതി രൂപീകരിച്ചു. പ്രദേശവാസികളുടെ വിവിധ പരിപാടികള്‍ മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ ഡിസംബര്‍ 20 മുതല്‍ 26 വരെയാണ് ക്യാമ്പ് നടക്കുക. സംഘാടകസമിതിയോഗം നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സ്യത്യന്‍ ഉദ്ഘാടനം ചെയ്തു. കെ. സുകുമാരന്‍ സ്വാഗതവും ബബിത ബാലകൃഷ്ണന്‍ അദ്ധ്യക്ഷതയും വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ എ. പി. പ്രബീദ്, ഡോ: പി. കെ. ഷാജി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share news