KOYILANDY DIARY.COM

The Perfect News Portal

തമിഴ്നാട്ടിൽ കനത്ത വരള്‍ച്ചയില്‍ വലഞ്ഞ് കാര്‍ഷികമേഖല

ചെന്നൈ : കടുത്ത വരള്‍ച്ചയും പൊള്ളുന്ന ചൂടും തമിഴ്നാടിനെ ദുരിതത്തിലാഴ്ത്തി. തുടര്‍ച്ചയായ ഏഴാം ദിവസവും 40 ഡിഗ്രിക്കു മുകളിലാണു താപനില. രണ്ടു ദിവസം കൂടി ചൂടുകാറ്റ് വീശുമെന്നും 21 മുതല്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നുമാണു കാലാവസ്ഥാ പ്രവചനം. ചെന്നൈയില്‍ ശുദ്ധജലക്ഷാമം അനുദിനം വഷളാകുന്നതിനിടെ തമിഴ്നാട് സര്‍ക്കാരിനെ മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചു.ജലക്ഷാമം മുന്‍കൂട്ടി കണ്ടു നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു കോടതി പറഞ്ഞു.ജലക്ഷാമം സംബന്ധിച്ച വിശദറിപ്പോര്‍ട്ട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. മഴയുടെ കുറവു കാരണം ചെന്നൈ നഗരത്തില്‍ ജലക്ഷാമമുണ്ടെന്നു സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ചെമ്ബരമ്ബാക്കം, ഷോളാവരം, റെഡ്ഹില്‍സ്, പൂണ്ടി സംഭരണികളില്‍ നിന്നുള്ള ജലമാണു നഗരത്തില്‍ വിതരണം ചെയ്യുന്നത്.ഇതില്‍ പൂണ്ടി സംഭരണിയില്‍ മാത്രമാണു ജലമുള്ളത്. മറ്റു മൂന്നും വറ്റിവരണ്ടു എന്നു റിപ്പോര്‍ട്ടിലുണ്ട്.എന്നാല്‍ റിപ്പോര്‍ട്ടിനെ കോടതി ചോദ്യം ചെയ്തു. കയ്യേറിയ ജലസംഭരണികള്‍ ഒഴിപ്പിക്കുന്നതിനും മഴ വെള്ള സംഭരണത്തിനും എന്തു നടപടി എടുത്തെന്നും കോടതി ചോദിച്ചു. ജലസ്രോതസ്സുകള്‍ കയ്യേറുന്നതു തടയാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.അതേസമയം, സംസ്ഥാനത്തെ ശുദ്ധജലക്ഷാമം മാധ്യമങ്ങള്‍ പറയുന്നത്ര രൂക്ഷമല്ലെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു.

അതിനിടെ കനത്ത വരള്‍ച്ചയെ തുടര്‍ന്ന് അമ്ബത്തൂരിലെ പുതൂര്‍ താമരക്കുളം വറ്റിവരണ്ടു , ചൂട് സഹിക്കാന്‍ കഴിയാതെ മീനുകളെല്ലാം ചത്തുപൊങ്ങുകയാണ് , കാര്‍ഷികമേഖലെയെയും വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്

Advertisements

ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ എത്തുമെന്നാണു പ്രതീക്ഷയെന്നും അതുവരെ ജലവിതരണം മുടക്കമില്ലാതെ കൊണ്ടുപോകാന്‍ നടപടി എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആവശ്യമെങ്കില്‍ ചെന്നൈയിലേക്കു ട്രെയിനില്‍ വെള്ളമെത്തിക്കുന്നത് ആലോചിക്കുമെന്നു മന്ത്രി എസ്പി.വേലുമണിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *