KOYILANDY DIARY.COM

The Perfect News Portal

ലോ​ക്സ​ഭാ സ്പീ​ക്ക​റാ​യി ഓം ​ബി​ര്‍​ള​യെ തെ​ര​ഞ്ഞെ​ടു​ത്തു

ഡ​ല്‍​ഹി: ലോ​ക്സ​ഭാ സ്പീ​ക്ക​റാ​യി രാ​ജ​സ്ഥാ​നി​ല്‍​നി​ന്നു​ള്ള ബി​ജെ​പി എം​പി ഓം ​ബി​ര്‍​ള​യെ തെ​ര​ഞ്ഞെ​ടു​ത്തു. എതിര്‍സ്ഥാനാ​ര്‍​ഥി​യെ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഓം ​ബി​ര്‍​ള​യെ ഏ​ക​ക​ണ്ഠ​മാ​യാണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഓം ​ബി​ര്‍​ള​യെ എ​ന്‍​ഡി​എ ക​ഴി​ഞ്ഞ ദി​വ​സം നാ​മ​നി​ര്‍​ദേ​ശം ചെ​യ്തി​രു​ന്നു. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള അം​ഗ​മാ​ണ് ഓം ​ബി​ര്‍​ള. ര​ണ്ടാം ത​വ​ണ എം​പി ആ​കു​ന്ന ഓം ​ബി​ര്‍​ള മൂ​ന്നു ത​വ​ണ രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ കോ​ട്ട-​ബൂ​ന്ദി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച എം​എ​ല്‍​എ ആ​യി​രു​ന്നു. എ​ന്‍​ഡി​എ യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഓം ​ബി​ര്‍​ള​യു​ടെ പേ​രു നി​ര്‍​ദേ​ശി​ച്ച​ത്. ശി​രോ​മ​ണി അ​കാ​ലി​ദ​ള്‍ നേ​താ​വ് സു​ഖ്ബീ​ര്‍ സിം​ഗ് ബാ​ദ​ല്‍, ശി​വ​സേ​നാ നേ​താ​വ് അ​ര​വി​ന്ദ് സാ​വ​ന്ത് എ​ന്നി​വ​ര്‍ ഇ​തി​നെ പി​ന്താ​ങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *