KOYILANDY DIARY.COM

The Perfect News Portal

മസ്​തിഷ്​ക ജ്വരം: ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി

പട്​ന: മസ്​തിഷ്​ക ജ്വരം ബാധിച്ച്‌​ ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഞായറാഴ്​ച മാത്രം 20 കുട്ടികള്‍ക്കാണ്​ ജീവന്‍ നഷ്​ടമായത്​. ഇതില്‍ 83 കുട്ടികള്‍ ശ്രീ കൃഷ്​ണ മെഡിക്കല്‍ കോളജിലും 17 പേര്‍ സിറ്റി കെജ്​രിവാള്‍ ആശുപത്രിയിലുമാണ്​ മരിച്ചത്​.

റിപ്പോര്‍ട്ടുകളനുസരിച്ച്‌​ ശ്രീ കൃഷ്​ണ മെഡിക്കല്‍ കോളജിലെ ഐ.സി.യുവില്‍ 294 കുട്ടികളാണ്​ ചികില്‍സയിലുള്ളത്​​. സംസ്ഥാനത്ത്​ അനുഭവപ്പെടുന്ന കനത്ത ചൂടാണ്​ സ്ഥിതി വഷളാക്കിയതെന്നാണ്​ റിപ്പോര്‍ട്ട്​. ചൂട്​ മൂലം ഇതുവരെ ഏകദേശം 32 ബീഹാറില്‍ പേര്‍ക്ക്​ ജീവന്‍ നഷ്​ടമായിട്ടുണ്ട്​.

അതേസമയം, ഞായറാഴ്​ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ബീഹാറില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിരുന്നു.സംസ്ഥാനത്തിന്​ ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന്​ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *